തൃശ്ശൂർ ചെന്ത്രാപ്പിന്നിയിൽ ഇടിമിന്നലേറ്റ് പശുക്കൾ ചത്തു


 തൃശ്ശൂർ ചെന്ത്രാപ്പിന്നിയിൽ ഇടിമിന്നലേറ്റ് രണ്ട് പശുക്കൾ ചത്തു. കണ്ണമ്പള്ളിപ്പുറം ക്ഷേത്രത്തിന് കിഴക്ക് കണ്ണംപുള്ളി വീട്ടിൽ സുധീറിൻ്റെ വീടിലെ പശുക്കളാണ് ചത്തത്. ഇന്ന് രാവിലെ ആറരയുടെയുണ്ടായ ശക്തമായ ഇടിമിന്നലിലാണ് അപകടം ഉണ്ടായത്.

രാവിലെ പശുവിനെ കറക്കാനായി പാത്രവുമായി വരുമ്പോഴാണ് ഇടിമിന്നലുണ്ടായതെന്ന് സുധീർ പറഞ്ഞു. മൂന്ന് പശുകൾക്കാണ് മിന്നലേറ്റത്, ഒരു പശുവിനെ രക്ഷപ്പെടുത്താൻ കഴിഞ്ഞു. കറവയുള്ള ഒരു പശുവും പശുക്കിടാവുമാണ് ചത്തത്. സംഭവമറിഞ്ഞ് വെറ്ററിനറി ഡോക്ടറും പഞ്ചായത്ത് അധികൃതരും സ്ഥലത്ത് എത്തിയിട്ടുണ്ട്.

Post a Comment

Previous Post Next Post