ഓപ്പറേഷൻ തൂഫാൻ: കുട്ടികൾക്ക് വിൽപ്പനയ്ക്കായി സൂക്ഷിച്ച ഗഞ്ചാവുമായി യുവാവ് അറസ്റ്റിൽ; പ്രതി റിമാൻഡിൽ


 ഓപ്പറേഷൻ തൂഫാൻ: കുട്ടികൾക്ക് വിൽപ്പനയ്ക്കായി സൂക്ഷിച്ച ഗഞ്ചാവുമായി യുവാവ് അറസ്റ്റിൽ; പ്രതി റിമാൻഡിൽ


വലപ്പാട് മേഖലയിൽ സ്കൂൾ-കോളേജ് വിദ്യാർത്ഥികളെയും കുട്ടികളെയും ലക്ഷ്യമിട്ട് ചില്ലറ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ഗഞ്ചാവുമായി യുവാവ് പോലീസിന്റെ പിടിയിലായി. 'ഓപ്പറേഷൻ തൂഫാൻ' പരിശോധനയുടെ ഭാഗമായാണ് വലപ്പാട് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.


തളിക്കുളം വില്ലേജ് കൊപ്രക്കളം സ്വദേശി മതിലകത്ത് വീട്ടിൽ അമീർ (20) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയിൽ നിന്ന് 144 ഗ്രാം ഗഞ്ചാവും ചില്ലറ വിൽപ്പനയ്ക്കായി കരുതിയിരുന്ന 11 സിപ്പ്-ലോക്ക് കവറുകളും പോലീസ് പിടിച്ചെടുത്തു.


പ്രതിയുടെ കൊപ്രക്കളത്തുള്ള വീട്ടിൽ വലപ്പാട് പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. സ്കൂൾ-കോളേജ് വിദ്യാർത്ഥികളെയും കുട്ടികളെയും ലക്ഷ്യമിട്ട് ഗഞ്ചാവ് ചില്ലറ വിൽപ്പന നടത്തുന്നതിനായാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നതെന്നാണ് പോലീസിന്റെ കണ്ടെത്തൽ.


അമീറിനെതിരെ എൻ.ഡി.പി.എസ്. നിയമപ്രകാരമുള്ള വകുപ്പുകൾക്ക് പുറമെ ബാലനീതി നിയമത്തിലെ (Juvenile Justice Act) ജാമ്യമില്ലാ വകുപ്പായ സെക്ഷൻ 77 കൂടി ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കുകയും തുടർന്ന് റിമാൻഡ് ചെയ്യുകയും ചെയ്തു.


വലപ്പാട് പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ അനിൽകുമാർ, എസ്.ഐ എബിൻ സി.എൻ, ജി.എസ്.ഐ ഉണ്ണി, ജി.എ.എസ്.ഐ ഭരതനുണ്ണി, ജി.എ.എസ്.ഐ റംല, സി.പി.ഒ ജെസ്ലിൻ തോമസ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിനും പരിശോധനയ്ക്കും നേതൃത്വം നൽകിയത്.


മയക്കുമരുന്ന് വ്യാപനത്തിനെതിരെ ശക്തമായ നടപടികളുമായി 'ഓപ്പറേഷൻ തൂഫാൻ' തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

Post a Comment

Previous Post Next Post