ആനക്കര: മണ്ണിയം പെരുമ്പലം പൗരസംഘം വായനശാലയുടെ നേതൃത്വത്തിൽ
വിവിധ മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ
അനുമോദിച്ചു.
ചടങ്ങ് സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം എം. കെ. പ്രദീപ് ഉദ്ഘാടനം ചെയ്തു.
പി. പി. രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ആനക്കര ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ എം. വി. ജംസീന, ഗ്രാമപഞ്ചായത്ത് അംഗം വി. പി. വേലായുധൻ, ലൈബ്രറി കൗൺസിൽ പഞ്ചായത്ത് നേതൃസമിതി കൺവീനർ പി. വി. സേതുമാധവൻ, കെ. എം. സുധീർ എന്നിവർ ആശംസകൾ നേർന്നു.
തുടർന്ന് ഹയർസെക്കൻഡറി അധ്യാപകൻ ശബരീഷ് കരിയർ ഗൈഡൻസ് ക്ലാസ് നയിച്ചു. വിവിധ മേഖലകളിലെ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്ക് ഉപകാരപ്രദമായ നിർദേശങ്ങളും മാർഗനിർദേശങ്ങളും ക്ലാസിൽ പങ്കുവെച്ചു. പരിപാടിയിൽ വിജയികളെ ഉപഹാരങ്ങളും പ്രശസ്തിപത്രങ്ങളും നൽകി ആദരിച്ചു.



