വേട്ടക്കരൻ പാട്ട് മഹോത്സവം ഭക്തിനിർഭരമായി


 എരമംഗലം അണ്ടത്തോട് കാട്ടുപുറം ശ്രീ വേട്ടക്കരൻ ക്ഷേത്രത്തിലെ വാർഷിക വേട്ടക്കരൻ പാട്ട് മഹോത്സവം വിവിധ ചടങ്ങുകളോടെ നടന്നു. 


പുലർച്ചെ മുതൽ പ്രത്യേക പൂജകളും ഹോമങ്ങളും, ആത്മീയ പ്രഭാഷണവും അന്നദാനവും സംഘടിപ്പിച്ചു.



അമ്പിളി സോമൻ ആത്മീയ രംഗത്തും ജീവകാരുണ്യ പ്രവർത്തന രംഗത്തും നടത്തിവരുന്ന പ്രവർത്തനങ്ങളെക്കുറിച്ച് കണ്ണൻ പന്താവൂർ സദസിൽ വിശദീകരണം നടത്തി.              ഗുരുവായൂർ മഞ്ചേരിസ് ചെയർപേഴ്സൺ അമ്പിളി സോമൻ ആത്മീയ പ്രഭാഷണം നടത്തി.


 ക്ഷേത്രക്കമ്മിറ്റിയുടെ നേതൃത്വത്തിൽ അമ്പിളി സോമനെ ആദരിക്കുകയും ഭക്തർക്ക് സൗജന്യമായി ദേവി മാഹാത്മ്യം പുസ്തകങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.



വൈകിട്ട് തായമ്പക, നിറമാല, ദീപാരാധന എന്നിവയ്ക്ക് ശേഷം മുല്ലക്കൽ പാട്ടിന്റെ എഴുന്നള്ളിപ്പ്, കളപ്രദക്ഷിണം, കളപൂജ, കളം മായ്ക്കൽ തുടങ്ങിയ ചടങ്ങുകൾ നടന്നു. 


പന്തീരായിരം നാളികേരം എറിഞ്ഞുടച്ചതോടെ വേട്ടക്കരൻ പാട്ട് മഹോത്സവത്തിന് സമാപനമായി. 


ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കരുവാട്ട് ഭട്ടത്തിരിപ്പാടിന്റെയും മേൽശാന്തിയുടെയും നേതൃത്വത്തിൽ പൂജകൾക്ക്  കാർമ്മികത്വം വഹിച്ചു


 ആഘോഷ കമ്മിറ്റി ഭാരവാഹികൾ പരിപാടികൾക്ക് നേതൃത്വം നൽകി.

Post a Comment

Previous Post Next Post