കുന്നംകുളം:ആർത്താറ്റ് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവിനു പരിക്കേറ്റു. തെക്കേപ്പുറം സ്വദേശി കൂർക്കപറമ്പിൽ വീട്ടിൽ അഖിലി(18)നാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് രണ്ടോടെയാണ് അപകടം ഉണ്ടായത്. ഗുരുവായൂർ ഭാഗത്തുനിന്നും കുന്നംകുളം ഭാഗത്തേക്ക് പോവുകയായിരുന്ന കാറും എതിർ ദിശയിൽ വരികയായിരുന്ന ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ അഖിലിനെ നാട്ടുകാരുടെ നേതൃത്വത്തിൽ കുന്നംകുളം ദയ റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു