ദേവസ്വം മന്ത്രി കെ. മുരളീധരൻ തിങ്കളാഴ്ച ഗുരുവായൂരിൽ


 ​ഗുരുവായൂർ: ദേവസ്വം വകുപ്പ് മന്ത്രിയായി ചുമതലയേറ്റ ശേഷം കെ. മുരളീധരൻ ആദ്യമായി തിങ്കളാഴ്ച (ജൂൺ 15) ഗുരുവായൂരിലെത്തും. രാവിലെ ക്ഷേത്രദർശനം നടത്തുന്ന മന്ത്രിയെ ദേവസ്വം ചെയർമാൻ ഏ.വി. ഗോപിനാഥ്, ഭരണസമിതി അംഗങ്ങൾ, ഉദ്യോഗസ്ഥർ, ഭക്തജനങ്ങൾ എന്നിവർ ചേർന്ന് സ്വീകരിക്കും.

​ക്ഷേത്രദർശനത്തിന് ശേഷം രാവിലെ 10:30-ഓടെ ദേവസ്വം കാര്യാലയത്തിൽ എത്തുന്ന മന്ത്രി പ്രത്യേക അവലോകന യോഗത്തിൽ പങ്കെടുക്കും. ദേവസ്വം ചെയർമാൻ, ഭരണസമിതി അംഗങ്ങൾ, വിവിധ വകുപ്പ് മേധാവികൾ എന്നിവർ യോഗത്തിൽ സംബന്ധിക്കും.

 ഗുരുവായൂർ ക്ഷേത്രത്തിലെ അടിസ്ഥാന സൗകര്യ വികസനം, ഭക്തജനങ്ങളുടെ ക്ഷേമം എന്നിവ മുൻനിർത്തി നടപ്പിലാക്കേണ്ട വിവിധ പദ്ധതികളെക്കുറിച്ച് യോഗം വിശദമായി ചർച്ച ചെയ്യും.

​അവലോകന യോഗത്തിന് ശേഷം ദേവസ്വം മന്ത്രി മാധ്യമപ്രവർത്തകരെ കണ്ട് യോഗ തീരുമാനങ്ങൾ വിശദീകരിക്കും.

Post a Comment

Previous Post Next Post