മലപ്പുറത്ത് എൻ ജി ഒ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കസ്വീകരണവും വിരമിക്കുന്നവര്‍ക്ക് യാത്രയപ്പ് നൽകി.


 മലപ്പുറം: എന്‍.ജി.ഒ അസോസിയേഷന്‍ മലപ്പുറം ബ്രാഞ്ച് കമ്മിറ്റി സംസ്ഥാന വൈസ് പ്രസിഡന്റായി ചുമതലയേറ്റ കെ.പി. ജാഫറിനും സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വി.എസ്. പ്രമോദിനും സ്വീകരണം നല്‍കി

മലപ്പുറം എൻ.ജി.ഒ ഭവനില്‍ നടന്ന ചടങ്ങ് കെ.പി. ജാഫര്‍ ഉദ്ഘാടനം ചെയ്തു. 

ബ്രാഞ്ച് പ്രസിഡൻ്റ് ഷൈജു ചാലിശ്ശേരി അധ്യക്ഷത വഹിച്ചു. 

 ഷൈജു ചാലിശ്ശേരി കെ.പി. ജാഫറിന് ഉപഹാരവും നൽകി 

എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ ബ്രാഞ്ച് അംഗങ്ങളുടെ മക്കളെയും ചടങ്ങില്‍ അനുമോദിച്ചു.

റവന്യൂ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എ.പി. പ്രമേഷിനെ ഉപഹാരം നൽകി. , 

സര്‍വീസില്‍നിന്ന് വിരമിക്കുന്ന എന്‍.കെ. ഷാജി, എന്‍. ഹനീഫ എന്നിവര്‍ക്ക് യാത്രയപ്പും ഉപഹാര സമര്‍പ്പണവും നടത്തി.

ജില്ലാ സെക്രട്ടറി ഷബീറലി മുക്കട്ട, സംസ്ഥാന ഓഡിറ്റര്‍ കെ. ശിവപ്രസാദ്, സംസ്ഥാന കമ്മിറ്റി അംഗം വി.കെ. കൃഷ്ണപ്രസാദ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ ഗോവിന്ദന്‍ നമ്പൂതിരി, ഗദ്ദാഫി മുപ്പന്‍, ജില്ലാ ജോയിന്റ് സെക്രട്ടറി സലീഖ് പി. മോങ്ങം, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ദിലീപ് പരശുവിള, ജില്ലാ കമ്മിറ്റി അംഗങ്ങളായ മനോജ് പാമ്പലത്ത്, വി.ബി. പ്രമോജ്, മനോജ് ബാബു, അഭിജിത്ത്, നൗഫല്‍, ബ്രാഞ്ച് ഭാരവാഹികളായ വിജിന്‍, ഇ.കെ. ഷാജി, വനിതാ ഫോറം കണ്‍വീനര്‍ ധന്യ എന്നിവര്‍ സംസാരിച്ചു.

ബ്രാഞ്ച് സെക്രട്ടറി ചെമ്പാട്ട് ശിവദാസന്‍ സ്വാഗതവും വൈസ് പ്രസിഡണ്ട് രഞ്ജിത്ത് നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post