കേച്ചേരി : ചൂണ്ടൽ ഗവഃ യു.പി സ്കൂളിന് ഇന്നും അവധി. തെരുവുപട്ടി പ്രസവിച്ചു കിടക്കുകയും ഇവ സ്കൂൾ കുട്ടികൾക്ക് നേരെ അക്രമ ഭീഷണി കാണിക്കുകയും ചെയ്തതോടെ രക്ഷിതാക്കളും ഭീതിയിലായി.
തിങ്കളാഴ്ച രാത്രി വൈകിയും സ്കൂൾ കോമ്പൗണ്ടിൽ നിറയെ അലഞ്ഞുതിരിയുന്ന നായ്ക്കളെ പിടികൂടാനുള്ള ശ്രമം വിജയിക്കാത്തതിനെ തുടർന്നാണ് ഇന്നും സ്കൂളിന് അവധി നൽകിയത്..
നായ്ക്കളെ പിടികൂടാതെ കുട്ടികളെ സ്‌കൂളിലേക്ക് അയക്കില്ലെന്ന് രക്ഷിതാക്കൾ നിലപാടെടുക്കുകയായിരുന്നു. നായകളെ പിടികൂടാനുള്ള ശ്രമം ഇന്നും പഞ്ചായത്ത് തുടരും..
കഴിഞ്ഞദിവസം സ്‌കൂളിലേക്ക് വരികയായിരുന്ന വിദ്യാർത്ഥിയെ നായ കടിച്ചിരുന്നു. പിന്നീട് നായയെ ചത്ത നിലയിൽ കണ്ടെത്തുകയും ചെയ്തു. പരിശോധനയിൽ നായ്ക്ക് പേവിഷബാധ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇത്തരത്തിൽ സ്‌കൂളിന് ചുറ്റും തെരുവുനായകളെക്കൊണ്ടുള്ള ശല്യമാണ്. നിലവിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സ്‌കൂളിലേക്ക് ഭയമില്ലാതെ സ്കൂളിലേക്ക് വരാൻ കഴിയാത്ത സ്ഥിതിയാണ്.ചൂണ്ടൽ മേഖലയിലെ 200 ഓളം വിദ്യാർത്ഥികളാണ് ഈ യുപി സ്കൂളിൽ പഠിക്കുന്നത്


