ചാലിശ്ശേരി ടി.പി.ഉണ്ണികൃഷ്ണൻ മാഷ് അനുസ്മരണം ഇന്ന്;വാർഷീകാഘോഷം നാളെ


ചാലിശ്ശേരി കുന്നത്തേരി പൗർണ്ണമി കലാസമിതിയും ടി.പി. ഉണ്ണികൃഷ്ണൻ സ്മാരക വായനശാലയും സംയുക്തമായി ടി.പി. ഉണ്ണികൃഷ്ണൻ അനുസ്മരണവും വിദ്യാർത്ഥി അനുമോദനവും വാർഷികാഘോഷവും ഇന്നും നാളെയുമായി (ജൂൺ 13, 14 ) നടക്കും.



 കുന്നത്തേരി ശ്രീകൃഷ്ണ ക്ഷേത്രം ഹാളിൽ

ജൂൺ 13 ശനിയാഴ്ച നടക്കുന്ന അനുസ്മരണ-വിദ്യാർത്ഥി അനുമോദന സമ്മേളനം ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റംല വീരാൻകുട്ടി ഉദ്ഘാടനം ചെയ്യും.


 എൻ.എസ്.എസ് മുൻ സംസ്ഥാന കോ-ഓർഡിനേറ്റർ ഡോ. രഞ്ജിത്ത് പയ്യഴി മുഖ്യാതിഥിയാകും. കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ പട്ടാമ്പി ഡിവിഷൻ സെക്രട്ടറി ദിജിഷ് കെ. അനുസ്മരണ പ്രഭാഷണം നടത്തും. വിവിധ മേഖലകളിലെ ജനപ്രതിനിധികളും സംഘടനാ പ്രതിനിധികളും ആശംസകൾ അർപ്പിക്കും. പഠനരംഗത്ത് മികവ് തെളിയിച്ച വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിക്കും.




ജൂൺ 14 ഞായറാഴ്ച വൈകീട്ട് നാലിന് നടക്കുന്ന വാർഷികാഘോഷം പരിപാടി

പ്രമുഖ സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും


സെക്രട്ടറി കെ.കെ. പ്രഭാകരൻ അധ്യക്ഷത വഹിക്കും.

 തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ആർ. കുഞ്ഞുണ്ണി മുഖ്യാതിഥിയാകും. ലൈബ്രറി കൗൺസിൽ ഭാരവാഹികളും സാഹിത്യ-സാംസ്കാരിക പ്രവർത്തകരും പങ്കെടുക്കും.

പരിപാടിയുടെ ഭാഗമായി തൃശൂർ രംഗചേതന അവതരിപ്പിക്കുന്ന ജീവിതം ലഹരി എന്ന നാടകവും വിവിധ കലാപരിപാടികളും അരങ്ങേറും.

Post a Comment

Previous Post Next Post