കുന്നംകുളം നഗരസഭ ഖരമാലിന്യ സംസ്കരണ ചട്ടങ്ങൾ സംബന്ധിച്ച ശില്പശാല സംഘടിപ്പിച്ചു.


 കുന്നംകുളം നഗരസഭ ഖരമാലിന്യ സംസ്കരണ ചട്ടങ്ങൾ സംബന്ധിച്ച ശില്പശാല സംഘടിപ്പിച്ചു.


കുന്നംകുളം ടൗൺ ഹാളിൽ വെച്ച് നടന്ന ശില്പശാല മുൻസിപ്പൽ ചെയർപേഴ്സൺ സൗമ്യ അനിലൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ പി. ജി. ജയപ്രകാശ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.


​മാലിന്യങ്ങൾ വെറുതെ വലിച്ചെറിയുന്ന ശീലത്തിന് പകരം, അവയിൽ നിന്ന് ഉപയോഗപ്രദമായ വിഭവങ്ങൾ വീണ്ടെടുക്കുന്നതിനും പുനരുപയോഗിക്കുന്നതിനും മുൻഗണന നൽകണമെന്ന് ശില്പശാല ഓർമ്മിപ്പിച്ചു. ജില്ല ശുചിത്വ മിഷൻ പ്രോഗ്രാം കോർഡിനേറ്റർ രജനീഷ് രാജൻ പദ്ധതി വിശദീകരണം നടത്തി.

​മാലിന്യസംസ്കരണത്തിൽ പുതിയ മാറ്റങ്ങൾ

​തുമ്പൂർമുഴി മോഡൽ ഉൾപ്പെടെയുള്ള മുൻകാല രീതികളിൽ നിന്നും മാറി, പുതിയ നിയമപ്രകാരമുള്ള മാറ്റങ്ങൾ ശില്പശാലയിൽ വിശദീകരിച്ചു. മുൻപ് ജൈവം, അജൈവം എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായിട്ടായിരുന്നു മാലിന്യങ്ങൾ തരംതിരിച്ചിരുന്നത്. എന്നാൽ 2026-ലെ പുതിയ ഖരമാലിന്യ സംസ്കരണ ചട്ടങ്ങൾ പ്രകാരം ഇനി മുതൽ മാലിന്യങ്ങൾ നാല് തരത്തിലുള്ള ബിന്നുകളിലായി വേണം ശേഖരിക്കാൻ.

​മാലിന്യങ്ങളെ തരംതിരിക്കേണ്ട 4 വിഭാഗങ്ങൾ:

​ജൈവ മാലിന്യങ്ങൾ

​അജൈവ മാലിന്യങ്ങൾ

​സാനിട്ടറി മാലിന്യങ്ങൾ

​സ്പെഷ്യൽ മാലിന്യങ്ങൾ

​ഇത്തരത്തിൽ നാലായി തരംതിരിച്ച് മാലിന്യങ്ങൾ ശേഖരിക്കുന്നതിനെക്കുറിച്ചും അവയുടെ ശാസ്ത്രീയമായ സംസ്കരണത്തെക്കുറിച്ചും ശില്പശാലയിൽ വിശദമായ ക്ലാസുകൾ നടന്നു.


​വിവിധ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺമാരായ പുഷ്പ ജോൺ, സോമശേഖരൻ, മിഷസെബാസ്റ്റ്യൻ, ആർഷ ജിജു, മുനിസിപ്പൽ കൗൺസിലർമാർ, മുൻസിപ്പൽ സെക്രട്ടറി മനോജ്‌ കെ. കെ, JHI പ്രവീൺ, കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമസേന അംഗങ്ങൾ, നഗരസഭയിലെ ശുചീകരണ വിഭാഗം തൊഴിലാളികൾ തുടങ്ങിയവർ ശില്പശാലയിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post