ബ്ലോക്ക് പഞ്ചായത്ത് അംഗം ബാവ മാളിയേക്കൽ സംഘടിപ്പിച്ച അനുമോദനച്ചടങ്ങ് അഡ്വ:വി.ടി ബൽറാം എം.എൽ.എ ഉദ്ഘാടനം ചെയ്തു


 തലക്കശ്ശേരി :എസ്.എസ്.എൽ.സി, പ്ലസ് ടു

പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ഉന്നതവിജയികളെയയും,വിവിധ മേഖലകളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കരസ്ഥമാക്കിയ വ്യക്തികളെയും തലക്കശ്ശേരിയിൽ അനുമോദിച്ചു.തൃത്താല ബ്ലോക്ക് പഞ്ചായത്ത് തലക്കശ്ശേരി ഡിവിഷൻ അംഗം ബാവ മാളിയേക്കൽ സംഘടിപ്പിച്ച പ്രൗഢഗംഭീരമായ ചടങ്ങിൻ്റെ ഉദ്ഘാടനം അഡ്വ:വി.ടി ബൽറാം എം.എൽ.എ നിർവഹിച്ചു.തലക്കശ്ശേരി തൊഴുക്കാട് മെഹ്‌താജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ എം.എൽ.എ നേരിട്ട് അഭിനന്ദിക്കുകയും ഉപഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്‌തു.നാടിൻ്റെ അഭിമാനമായ ഉന്നതവിജയികളെ ആദരിക്കാൻ ഇത്രയും വിപുലവും മികച്ചതുമായ രീതിയിൽ പരിപാടി സംഘടിപ്പിച്ചതിന് എം.എൽ.എ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ബാവ മാളിയേക്കലിനെ പ്രത്യേകം അഭിനന്ദിച്ചു.പരിപാടിയുടെ സംഘാടകനായ ബാവ മാളിയേക്കൽ തന്നെയാണ് ചടങ്ങിൽ അധ്യക്ഷത വഹിച്ചത്.കെ.പി.സി.സി നിർവാഹക സമിതി അംഗം സി.വി ബാലചന്ദ്രൻ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിച്ചു.ഡി.സി.സി ഭാരവാഹികളായ കെ.ബാബു നാസർ, പി.മാധവദാസ്,പി.ബാലകൃഷ്‌ണൻ,കോൺഗ്ര സ് മണ്ഡലം പ്രസിഡന്റ് സി.പി.മുഹമ്മദ്, പട്ടിത്തറ മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി മൊയ്ത‌ീൻകുട്ടി, ഐ.എൻ.ടി.യു.സി നേതാവ് അബ്ദുള്ളക്കുട്ടി, സി. ടി.സെയ്‌തലവി തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷക്കീന അക്ബർ,പട്ടിത്തറ പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്‌സൺ റസിയ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഹുസൈൻ പുളിയഞാലിൽ,സൗമ്യ ഹരീഷ്,ഗ്രാമപഞ്ചായത്ത് മെമ്പർമാരായ അസ്മ‌ ടീച്ചർ,ബഷീർ,മറിയ ഹനീഫ,സനിത,കോമളവല്ലി, മൈമൂന,മുൻ മെമ്പർ മജീദ് മാസ്റ്റർ തുടങ്ങിയവർ വിദ്യാർത്ഥികൾക്ക് ആശംസകളർപ്പിച്ച് സംസാരിച്ചു.വിവിധ രാഷ്ട്രീയ-സാമൂഹിക രംഗത്തെ നേതാക്കളും നാട്ടുകാരും രക്ഷിതാക്കളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്ത ചടങ്ങ് വിദ്യാർത്ഥികൾക്ക് വലിയൊരു പ്രചോദനമായി മാറി.ബാവ മാളിയേക്കലിൻ്റെ നേതൃത്വത്തിലുള്ള മികച്ച സംഘാടക മികവ് കൊണ്ടും, വലിയ ജനപങ്കാളിത്തം കൊണ്ടും അനുമോദനച്ചടങ്ങ് ഏറെ ശ്രദ്ധേയമായി

Post a Comment

Previous Post Next Post