ദുബൈയിൽ ഇ-സ്കൂട്ടർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്ന പാലക്കാട് സ്വദേശി മരിച്ചു.

പാലക്കാട്‌ സ്വദേശി സിജോ ജോണി (40) ആണ് മരണപ്പെട്ടത്. ഒരു ആഴ്ച മുമ്പ് ദുബൈയിലെ മുഹൈസിന ഭാഗത്ത്​ മദീന മാളിന് സമീപത്താണ് അപകടം സംഭവിച്ചത്. ഇ-സ്കൂട്ടറിൽ സഞ്ചരിക്കവെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങാൻ ഉച്ചയ്ക്ക് ഏകദേശം 1.45ഓടെ ഫ്ലാറ്റിന് സമീപമുള്ള സൂപ്പർമാർക്കറ്റിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് ബന്ധുക്കൾ അറിയിച്ചു. ഏറെ നേരം കഴിഞ്ഞിട്ടും ഭർത്താവിനെ കാണാതിരുന്നതിനെ തുടർന്ന് ഭാര്യ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് വൈകുന്നേരം റാഷിദ് ഹോസ്പിറ്റലിലെ നഴ്‌സാണ് അപകടം സംഭവിച്ചതും ആശുപത്രിയിൽ പ്രവേശിപ്പിച്ചതുമെന്ന വിവരം കുടുംബത്തെ അറിയിച്ചത്. ഗുരുതര പരിക്കുകളോടെ ചികിത്സയിലായിരുന്ന സിജോ ജോണി പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു

Post a Comment

Previous Post Next Post