പരിസ്ഥിതി മാസാചരണം സംഘടിപ്പിച്ചു.


 കൊല്ലം :കേരള പ്രകൃതി സംരക്ഷണ സംഘവും   പ്രവാസി മലയാളി കൂട്ടായമയും സംയുക്തമായി സംഘടിപ്പിച്ച പരിസ്ഥിതി മാസാചരണത്തിൻ്റെ  ഉദ്ഘാടനം യാത്രികനും  പ്രവാസി ബിസിനസ്സ് മാനുമായ സന്തോഷ് വട്ടോളി നിർവ്വഹിച്ചു. തുടർന്ന് വൃക്ഷ തൈ കൈമാറി.പ്രകൃതി സംരക്ഷണ സംഘം സംസ്ഥാന കമ്മറ്റി അംഗം തോംസൺ പി സി അധ്യക്ഷത വഹിച്ചു. കേരള സർക്കാർ നടപ്പിലാക്കികൊണ്ടിരിക്കുന്ന ഓപ്പറേഷൻ തൂഫാനിൽ സഹകരിച്ച് യുവതലമുറയെ സംരക്ഷിക്കണമെന്ന് ലഹരി വിരുദ്ധ ക്ലാസിന് നേതൃത്വം നൽകിയ ആലപ്പുഴ മെഡിക്കൽ കോളേജിലെ നെഫ്രോളജി വിഭാഗത്തിലെ നേഴ്‌സിംഗ് ഓഫീസർ വൈദ്യനാഥൻ സി എസ് അഭിപ്രായപ്പെട്ടു. കെ എസ് ഇ ബി ജീവനക്കാരൻ അനിൽ കുമാർ പരിസ്ഥിതി സംരക്ഷണ സന്ദേശം നൽകി. പ്രകൃതി സ്നേഹികളായ അൻഷാദ്, ശ്രീജിത്ത് എസ് നായർ, ഗോപകുമാർ, രാജേഷ്, ഫെറോൾഡിൻ  മിറാൻഡ എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post