സ്കൂൾ കുട്ടികളെയും യുവാക്കളെയും ലക്ഷ്യമിട്ട് വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായി എറിയാട് സ്വദേശി കൊടുങ്ങല്ലൂർ പോലീസിന്റെ പിടിയിലായി.


 കൊടുങ്ങല്ലൂർ : സ്കൂൾ കുട്ടികളെയും യുവാക്കളെയും ലക്ഷ്യമിട്ട് വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന  നിരോധിത പുകയില ഉത്പന്നങ്ങളുമായി എറിയാട് സ്വദേശി കൊടുങ്ങല്ലൂർ പോലീസിന്റെ പിടിയിലായി. എറിയാട് അത്താണി സ്വദേശി വടക്കേവീട്ടിൽ അബ്ദുൾ ഹക്കീം (58) ആണ് അറസ്റ്റിലായത്. നിരോധിത ഉത്പന്നങ്ങൾ വിറ്റതിലൂടെ അനധികൃതമായി സമ്പാദിച്ച 15,165 രൂപയും ഇയാളിൽനിന്ന് പോലീസ് പിടിച്ചെടുത്തു. പ്രതിക്കെതിരെ NDPS നിയമത്തിന് പുറമെ ബാലനീതി നിയമത്തിലെ ജാമ്യമില്ലാ വകുപ്പ് (Sec.77 of Juvenile Justice Act) കൂട്ടിച്ചേർത്താണ് കേസെടുത്തിരിക്കുന്നത്. നടപടിക്രമങ്ങൾക്ക് ശേഷം  കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു..

Post a Comment

Previous Post Next Post