ലഹരിക്കെതിരെ ‘ഓപ്പറേഷൻ തൂഫാൻ’: കാട്ടകാമ്പാലിൽ ലഹരിവിരുദ്ധ ക്യാമ്പയിന് ആവേശോജ്ജ്വല തുടക്കം


 ലഹരിയുടെ ഉപയോഗത്തിൽ നിന്നും നാടിനെ രക്ഷിക്കാൻ കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കുന്നംകുളം പോലീസിന്റെ സഹകരണത്തോടെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തപ്പെട്ട ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ജയശങ്കർ നിർവഹിച്ചു.

 കുന്നംകുളം പോലീസ് സർക്കിൾ ഇൻസ്പെക്ടർ വി എസ് സനീഷ് കുമാർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ഐപ്പ് മുഖ്യ അതിഥിയായിരുന്നു.

 സ്ഥിരം സമിതി അധ്യക്ഷൻ മാരായ എം പി രാജൻ, കെ എം റസാക്ക്, ശൈലജ അരുൺദാസ്, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളായ പി എം അലി, കെ എച്ച് സിദ്ദിഖ്,എൻ കെ ചന്ദ്രാവതി,സ്വീറ്റി ഷാജു, ജിൻസി സജു, മോനിഷ രജീഷ്,സ്വപ്ന പ്രിൻസ്, അഞ്ജു സുധീഷ്,സന്ധ്യാ ഷിബു, വ്യാപാരി വ്യവസായി പ്രസിഡണ്ട്‌ സോണി സക്കറിയ പഴഞ്ഞി വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ജനീർ ലാൽ, പെങ്ങാമുക്ക് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ഷനോജ് മാസ്റ്റർ, കുടുംബശ്രീ ചെയർപേഴ്സൺ ബിന്ദു മനോഹരൻ, പഴഞ്ഞി സ്കൂൾ ഗ്രൗണ്ട് വാക്കിംഗ് കമ്മിറ്റി ചെയർമാൻ മലായ അബൂബക്കർ, തുടങ്ങിയവർ പ്രസംഗിച്ചു.

 തുടർന്ന് സംഘടിപ്പിച്ച പെനാൽറ്റി ഷൂട്ടൗട്ടിൽ വിജയികളായവർക്ക് സോളോ മോട്ടോഴ്സ് കുന്നംകുളം ബ്രാഞ്ച് കോഡിനേറ്റർ രഞ്ജിത്ത് ഏർപ്പെടുത്തിയ ഫുട്ബോളുകൾ ജേഴ്സികൾ എന്നിവയുടെ വിതരണ കർമ്മവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ജയശങ്കർ നിർവഹിച്ചു. ചടങ്ങിൽ ആരോഗ്യപ്രവർത്തകരും സന്നദ്ധ സഹപ്രവർത്തകരും ഓട്ടോ തൊഴിലാളികളും ഉൾപ്പെടെ 100 കണക്കിന് ആളുകളാണ് പങ്കെടുത്തത് .

 പെരുമ്പിലാവ് അൻസാർ വിമൻസ് കോളേജിലെ വിദ്യാർത്ഥിനികൾ ലഹരിക്കെതിരായിസംഘടിപ്പിച്ച ഫ്ലാഷ് മോബ് ഏറെ ശ്രദ്ധ പിടിച്ചുപറ്റി.

 കുന്നംകുളം പോലീസ് ഇൻസ്പെക്ടർ മധു ഗവൺമെന്റ് ഹൈസ്കൂൾ കായിക അധ്യാപകൻ സുജേഷ് മാസ്റ്റർ, പെങ്ങാമുക്ക് ഹൈസ്കൂൾ കായീക അധ്യാപകൻ നോബിൾ മാസ്റ്റർ ആരോഗ്യപ്രവർത്തകരായ കെ യു ജയശ്രീ, യാഷിക്ക്‌,ഏലിയാസ്, കാട്ടാകാമ്പാൽ സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് ജനാർദനൻ അതിയാരത്ത് പഴഞ്ഞി സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ട് വി കെ മുഹമ്മദ്, കാട്ടകാമ്പാൽ പള്ളി ഭാരവാഹി അനിൽ സിഗ്മ, തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി

Post a Comment

Previous Post Next Post