അധ്യയന വർഷം ആരംഭിക്കുന്നതിനാൽ സംസ്ഥാനത്ത് ടിപ്പർ ഓടിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി മോട്ടോർ വാഹന വകുപ്പ്. ഓരോ ജില്ലയിലും ടിപ്പറുകൾ നിരത്തിൽ ഇറക്കാൻ പാടില്ലാത്ത സമയക്രമവും പുറത്തിറക്കിയിട്ടുണ്ട്.
സമയക്രമം ലംഘിച്ച് ഓടുന്ന ടിപ്പറുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.



