കൂറ്റനാട്: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് വട്ടേനാട് ജി.വി.എച്ച്.എസ്.എസ് സ്കൂളിലെ വിമുക്തി ക്ലബ്ബിന്റെയും ഹെൽത്ത് ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു.
ലഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരെ സമൂഹത്തിൽ ശക്തമായ ബോധവൽക്കരണം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് റാലി നടത്തിയത്.
ലഹരിക്കെതിരെ ഒരു കൈ ചാർത്ത് സന്ദേശമുയർത്തി ക്യാമ്പയിനിൽ വിദ്യാർത്ഥികൾ തയ്യാറാക്കിയ ബാനറുകളും പ്ലക്കാർഡുകളും റാലിയിൽ ശ്രദ്ധേയമായി.
സ്കൂൾ പരിസരത്തുനിന്നും ആരംഭിച്ച് റാലിയിൽ എസ്.പി.സി , ജെ ആർ സി , വിമുക്തി ക്ലബ്ബ് , ഹെൽത്ത് ക്ലബ്ബ് അംഗങ്ങളും മറ്റ് വിദ്യാർത്ഥികളും അധ്യാപകരും സജീവമായി പങ്കെടുത്തു.
പരിപാടി തൃത്താല എ എസ്. ഐ ജോൺസൺ ഉദ്ഘാടനം ചെയ്തു
എ എസ് ഐ ദേവകി , സിപിഒ രാജേഷ് , പ്രിൻസിപ്പൾ ജ്യോതി, അധ്യാപിക ഉഷ തുടങ്ങിയവർ സംസാരിച്ചു


