നാഗലശ്ശേരിയിൽ നവീകരിച്ച എം.സി.എഫ് കെട്ടിടം ഉദ്ഘാടനം ചെയ്തു


 നാഗലശ്ശേരി:ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ 34 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച 16-ാം വാർഡിലെ കോതച്ചിറ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്റർ (എം.സി.എഫ്) കെട്ടിടത്തിന്റെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. സരിത നിർവഹിച്ചു.


ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. നിഷ ടി.വി. അധ്യക്ഷത വഹിച്ചു. ശുചിത്വ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും മാലിന്യ ശേഖരണ-സംസ്‌കരണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനും പുതിയ സൗകര്യങ്ങൾ സഹായകരമാകുമെന്ന് ഉദ്ഘാടന ചടങ്ങിൽ അഭിപ്രായപ്പെട്ടു.


വൈസ് പ്രസിഡന്റ് കെ.ടി. മോഹൻദാസ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി. ഹസീന, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വെളിയംതടം മോഹനൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് വി.വി. ബാലചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം നിതു, വാർഡ് അംഗങ്ങളായ ലിബിൻ, മുസ്തഫ, ഹെൽത്ത് ഇൻസ്‌പെക്ടർ ഡിവിൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി പ്രീത എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.

Post a Comment

Previous Post Next Post