ചാലിശ്ശേരി പഞ്ചായത്തിലെ സ്ഥാപനങ്ങൾക്ക് വാട്ടർ പ്യൂരിഫയർ വിതരണം ചെയ്തു


 ചാലിശ്ശേരി: സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ഫെഡറൽ ബാങ്ക് കൂറ്റനാട് ശാഖയുടെ നേതൃത്വത്തിൽ ചാലിശ്ശേരി ഗ്രാമപഞ്ചായത്തിലെ വിവിധ പൊതുസ്ഥാപനങ്ങൾക്ക് വാട്ടർ പ്യൂരിഫയർ വിതരണം ചെയ്തു.

പഞ്ചായത്തിലെ അംഗൻവാടികൾ, ആയുർവേദ ആശുപത്രി, ഹോമിയോ ആശുപത്രി തുടങ്ങിയ സ്ഥാപനങ്ങൾക്കാണ് വാട്ടർ പ്യൂരിഫയർ നൽകിയത്.

 ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല വീരാൻകുട്ടി ഫെഡറൽ ബാങ്ക് പാലക്കാട് റീജിയണൽ ഹെഡ് ജിജേഷ് വി.യിൽ നിന്ന് വാട്ടർ പ്യൂരിഫയറുകൾ ഏറ്റുവാങ്ങി.

 ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. 

ഫെഡറൽ ബാങ്ക് കൂറ്റനാട് ശാഖ മാനേജർ സച്ചിദാനന്ദൻ, പഞ്ചായത്ത് സെക്രട്ടറി ജമീല, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post