സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്


 സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. പവന് 280 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 35 രൂപയുടെ നേരിയ കുറവും രേഖപ്പെടുത്തി. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടി വരിയ 14275 രൂപയാണ്. പവന് 1,14,200 രൂപയും നല്‍കേണ്ടി വരും.


കഴിഞ്ഞ മൂന്ന് ദിവസമായി സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ഇന്ന് കുറഞ്ഞതും വളരെ നാമമാത്രമായ തുകയാണെന്നതും ശ്രദ്ധേയമാണ്. ജൂണ്‍ ഒന്നിന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 114560 രൂപയായിരുന്നു. കഴിഞ്ഞ ദിവസം ഒരു പവന്‍ സ്വര്‍ണത്തിന് കുറഞ്ഞത് വെറും 80 രൂപ മാത്രമായിരുന്നു. പശ്ചിമേഷ്യന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട ആഗോള പ്രതിസന്ധികള്‍ സ്വര്‍ണവിലയെ ഇപ്പോഴും നിര്‍ണായകമായി സ്വാധീനിക്കുന്നുണ്ട്.

Post a Comment

Previous Post Next Post