കുന്നംകുളം കാണിപ്പയ്യൂരില്‍ പിക്കപ്പ് വാന്‍ ബേക്കറിയിലേക്ക് ഇടിച്ചുകയറി അപകടം


 തൃശൂർ - കുന്നംകുളം റോഡിൽ കാണിപ്പയ്യൂരിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ബേക്കറിയിലേക്ക് ഇടിച്ചുകയറി. യൂണിറ്റി ആശുപത്രിക്ക് സമീപം ഇന്ന് ഉച്ചതിരിഞ്ഞ് 3 മണിയോടെയായിരുന്നു അപകടം. ആർക്കും പരിക്കില്ല. ബേക്കറിയിൽ ഈ സമയം ആളുകൾ ഇല്ലാതിരുന്നതിനാലാണ് വൻ ദുരന്തം ഒഴിവായത്. തൃശൂർ - കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന പാരഡൈസ് എന്ന സ്വകാര്യ ബസ് മുന്നിൽ പോവുകയായിരുന്ന പിക്കപ്പ് വാനിന്റെ പുറകിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട വാൻ റോഡരികിലെ ബേക്കറിയിലേക്ക് പാഞ്ഞുകയറി. ബേക്കറിയുടെ മുൻവശത്തെ ടേബിളുകളിലും മറ്റ് സാധനങ്ങളിലും ഇടിച്ചാണ് വാൻ നിന്നത്. കടയ്ക്കുള്ളിലെ ഫർണിച്ചറുകൾക്കും സാധനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകടത്തെ തുടർന്ന് ബസ്സിനും, പിക്കപ്പ് വാനിനും കേടുപാടുകൾ സംഭവിച്ചു.

Post a Comment

Previous Post Next Post