എടപ്പാൾ :അടുത്തമാസം എടപ്പാളിൽ നടക്കുന്ന എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സാഹിത്യോത്സവിനോടനുബന്ധിച്ച് സംഘടിപ്പിച്ച ഡിവിഷനിലെ സ്ഥാപനങ്ങളിലെ മുദരിസുമാരുടെ സംഗമം മുദരിസ് കണക്ട് പ്രൗഢമായി.
എടപ്പാൾ പരിസരത്തെ ആത്മീയ പാരമ്പര്യം ചർച്ചചെയ്യുന്ന അക്കാഡമിക് സെമിനാർ, എക്സ്പോ, കലാ നിർമ്മിതി തുടങ്ങി വിവിധ പദ്ധതികൾക്ക് രൂപം നൽകി. പ്രോജക്ട് കൗൺസിൽ ഓഫീസ് വി ഹബ്ബിൽ നടന്ന പരിപാടിയിൽ സമസ്ത പൊന്നാനി മേഖലാ സെക്രട്ടറി അബ്ദുസ്സലാം സഅദി കക്കിടിപ്പുറം അധ്യക്ഷത വഹിച്ചു. സമസ്ത മേഖല സെക്രട്ടറി ഹസൻ അഹ്സനി കാലടി ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി ദാവൂദ് സഖാഫി വിഷയാവതരണം നടത്തി. വ്യത്യസ്ത ദഅവ ,ദർസ് സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് അബ്ദുൽ ബാരി സിദ്ദീഖി , പി മുഹമ്മദ് ഹബീബ് അഹ്സനി , മുഹമ്മദ് ഷാഫി സഖാഫി, റാഷിദ് അഹ്സനി, മുഹമ്മദ് ഷഫീക്ക് അഹ്സനി , മുഹമ്മദ് ഷെഫീഖ് ബുഖാരി എന്നിവർ സംസാരിച്ചു.അബ്ദുൽ ഹയ്യ് അഹ്സനി സ്വാഗതവും റഫീഖ് ഇർഫാനി നന്ദിയും പറഞ്ഞു.


