തൃശൂർ മാള പോലീസ് എസ്.എച്ച്.ഒ തൂങ്ങി മരിച്ച നിലയിൽ


 മാള സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. എസ്.എച്ച്.ഒ. ആർ. രാജേഷിനെ(46) ആണ് പോലീസ് ക്വാർട്ടേഴ്‌സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലം സ്വദേശിയാണ്. രാജേഷ് രണ്ടുദിവസമായി അവധിയിലായിരുന്നു. ഇന്നലെ ഉച്ചയ്ക്കാണ് ക്വാർട്ടേഴ്‌സിലെത്തിയത്. ഇന്നുരാവിലെ ക്വാർട്ടേഴ്‌സ് തുറക്കാത്തതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച ഉച്ചയ്ക്ക് ക്വാർട്ടേഴ്‌സ് സ്ഥലത്ത് ജോലി ചെയ്തിരുന്ന തൊഴിലുറപ്പ് തൊഴിലാളികൾ രാജേഷിനെ കണ്ടിരുന്നു. ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.

Post a Comment

Previous Post Next Post