എരുമപ്പെട്ടി വേലൂരിൽ വീട്ടിൽ അതിക്രമിച്ച് കയറി ഗൃഹനാഥനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി സ്വർണ്ണാഭരവും പണവും കവർന്ന കേസിൽ മൂന്ന് യുവാക്കളെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു.വടക്കാഞ്ചേരി തെക്കുംകര സ്വദേശികളായ അച്ചിങ്ങര വീട്ടിൽ 18 വയസുള്ള കൃഷ്ണ്‌ണദേവ്, അരയപറമ്പിൽ 18 വയസുള്ള യാദവ്കൃഷ്‌ണ, ഇരട്ടകുളങ്ങര പുതുപറമ്പിൽ 18 വിഷ്‌ണു പി.നായർ എന്നിവരാണ് അറസ്റ്റിലായത്. പ്രായപൂർത്തിയാകാത്ത ഒരു ആൺകുട്ടിയും കേസിൽ പ്രതിയാണ്. വേലൂർ ചിറ്റാടൻ ജിജുവിന്റെ വീട്ടിലാണ് പ്രതികൾ കവർച്ച നടത്തിയത്. ഇന്നലെ പകൽ 12 മണിയോടെയാണ് സംഭവം.പരാതിക്കാരൻ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ ആയുധങ്ങളുമായി കയറിയ പ്രതികൾ ഇയാളെ മർദ്ദിച്ച് കത്തി കഴുത്തിൽ വച്ച് ഭീഷണിപ്പെടുത്തി കഴുത്തിൽ കിടന്നിരുന്ന ഒരു പവൻ തൂക്കം വരുന്ന സ്വർണമാല പൊട്ടിച്ചെടുക്കുകയും 5000 രൂപ ബലമായി ഗൂഗിൾ പേവഴി പ്രതികളിലൊരാൾക്ക് അയപ്പിക്കുകയും മേശയിലുണ്ടായിരുന്ന 2500 രൂപയും ഐഫോണും കവരുകയുമായിരുന്നു.