ധവളപത്രം പുറത്തിറക്കി സര്‍ക്കാര്‍; നിയമസഭയില്‍ അവതരിപ്പിച്ചു; വിയോജിപ്പുമായി പ്രതിപക്ഷം


 സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച ധവളപത്രം നിയമസഭയില്‍. നടപടികളില്‍ വീഴ്ചയെന്ന് ആരോപിച്ച് പ്രതിപക്ഷവും മുഖ്യമന്ത്രിയും തമ്മില്‍ വാക്‌പോരുണ്ടായി. ധനവകുപ്പിനെ മാറ്റിനിര്‍ത്തി തയാറാക്കിയ ധവളപത്രം രാഷ്ട്രീയ രേഖയെന്ന് പിണറായി വിജയന്‍ ആരോപിച്ചു. പ്രതിപക്ഷ ആരോപണം മുന്‍വിധിയെന്ന് വി ഡി സതീശന്‍ തിരിച്ചടിച്ചു.


ധവളപത്രം വെച്ചത് നല്ല കാര്യം , എല്ലാ കാര്യവും പുറത്തു വരുമല്ലേയെന്ന് കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. 2015 ല്‍ ധവളപത്രം തയ്യാറാക്കിയത് ധനവകുപ്പ് ആയിരുന്നു. പുറത്തുള്ള വിദഗ്ധരെ ഉപയോഗിച്ച് ധവളപത്രം തയ്യാറാക്കിയത് ഔദ്യോഗിക രഹസ്യങ്ങള്‍ വെളിപ്പെടുത്തില്ലെന്ന സത്യപ്രതിജ്ഞയുടെ ലംഘനമാണ്. ഓഡിറ്റ് ചെയ്യാനുള്ള അവകാശം C and AG ക്കാണ്. പ്രൈവറ്റ് കക്ഷികളെ കൊണ്ട് ധവളപത്രം തയ്യാറാക്കാന്‍ സാധിക്കില്ല. ധനകാര്യ വകുപ്പാണ് ധവളപത്രം തയ്യാറാക്കേണ്ടത്. ഔദ്യോഗിക രഹസ്യ രേഖകളുടെ വിവരം കൊടുക്കില്ല എന്ന സത്യപ്രതിജ്ഞയുടെ ലംഘനം നടന്നു. സ്വകാര്യ ഏജന്‍സിക്കാണ് ധവളപത്ര തയ്യാറാക്കാനുള്ള അവകാശം നല്‍കിയത്. നാളെ ആര്‍ക്കും ഒരു പൊളിറ്റിക്കല്‍ ഡോക്യുമെന്റ് തയ്യാറാക്കാം എന്ന സ്ഥിതിയാകും. ധവളപത്രം രാഷ്ട്രീയം ഉപയോഗത്തിനല്ല -കെ എന്‍ ബാലഗോപാല്‍ àപറഞ്ഞു.

Post a Comment

Previous Post Next Post