ആലംകോട് ഗ്രാമപഞ്ചായത്തിൽ യോഗാ ദിനാചരണം സംഘടിപ്പിച്ചു


 ചങ്ങരംകുളം:ഒതളൂർ ഗവ. ആയുർവേദ ഡിസ്പെൻസറിയുടെയും ആലംകോട് ഗ്രാമപഞ്ചായത്തിൻറെയും സംയുക്താഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗാ ദിനാചരണം ആലംകോട് ഗ്രാമപഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബൈർ ഉദിനുപറമ്പ് അധ്യക്ഷത വഹിച്ച ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആസിയ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു.മെഡിക്കൽ ഓഫീസർ ഡോ.അശ്വനി രാജ് സ്വാഗതം ആശംസിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഫവാസ് മാളിയേക്കൽ,സെക്രട്ടറി അഭിജിത്ത്,അസിസ്റ്റൻ്റ് സെക്രട്ടറി സുതൻ ശങ്കർ എന്നിവർ ആശംസകൾ നേർന്നു.ഫാർമസിസ്റ്റ് അജിത ബി. നന്ദി രേഖപ്പെടുത്തി.തുടർന്ന് യോഗ ഇൻസ്ട്രക്ടർ ഡോ.നിഷ പണിക്കറുടെ നേതൃത്വത്തിൽ യോഗ പരിശീലന ക്ലാസ് നടന്നു. പഞ്ചായത്ത് അംഗങ്ങൾ,പഞ്ചായത്ത് ജീവനക്കാർ, ആശാ പ്രവർത്തകർ എന്നിവർ പരിശീലനത്തിൽ പങ്കെടുത്തു

Post a Comment

Previous Post Next Post