വരവൂർ തളി ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്ററിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു.
പുതിയ അധ്യയന വർഷത്തിന്റെ തുടക്കത്തെ വരവേൽക്കാൻ തളി ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്റർ ഒരുങ്ങിയപ്പോൾ ......
പ്രവേശനോൽസവം
നിറങ്ങളുടെയും ....പുഞ്ചിരികളുടെയും ...സ്വപ്നങ്ങൾക്കും , .......
ആത്മവിശ്വാസത്തിനും ....നിറം പകരുന്ന ആഘോഷമായി മാറി
വർണാഭമായ അലങ്കാരങ്ങളും , ഗാനങ്ങളും , കലാപരിപാടികളുമായി കുട്ടികളും രക്ഷിതാക്കളും ചേർന്ന് ദിനത്തെ അവിസ്മരണീയമാക്കി.
പ്രവേശനോത്സവം ചേലക്കര MLA . U. R. പ്രദീപ് ഉദ്ഘാടനം ചെയ്തു.
വരവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.ബി. കണ്ണൻ അധ്യക്ഷത വഹിച്ചു.
അഭിജിത്ത് കെ. ദീപക് മുഖ്യാതിഥിയായി പങ്കെടുത്തു.
ജില്ലാ പഞ്ചായത്തംഗം മീന സാജൻ,
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.കെ. യശോദ,
വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൻ.എസ്. സജീഷ്,
ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.വൈ. അഷറഫ്,
പഞ്ചായത്ത് സെക്രട്ടറി സി.ആർ. അനിൽകുമാർ,
സി.ഡി.എസ്. ചെയർപേഴ്സൺ സി.ആർ. ഗീത,
പഞ്ചായത്തംഗങ്ങളായ വി.പി. പാപ്പുട്ടി, ടി.എം. ബീവാത്തുക്കുട്ടി,
കെ.സി. ഷീല,
വി.കെ. പുഷ്പ,
പ്രീതി ഷാജു,
എ.എം. ഷംനാസ്,
സന്നദ്ധ പ്രവർത്തകരായ വി.കെ. രവീന്ദ്രനാഥ്, പ്രഭാകരൻ അയ്യപ്പകാട്ടിൽ എന്നിവർ സംസാരിച്ചു.
പരിപാടിയുടെ ഭാഗമായി ലൈവ്‌ലി ഫുഡ് കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി.
ഓരോ കുട്ടിയുടെയും മുഖത്ത് വിരിഞ്ഞ സന്തോഷം ചടങ്ങിന് കൂടുതൽ മിഴിവേകി.
കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ശ്രദ്ധേയമായി.
പാട്ടും നൃത്തവും ചെറു പ്രകടനങ്ങളുമായി അവർ സ്വന്തം കഴിവുകൾ വേദിയിൽ അവതരിപ്പിച്ചപ്പോൾ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും കൈയടികൾ അവർക്കുള്ള പ്രോത്സാഹനമായി മാറി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. വിജയലക്ഷ്മി സ്വാഗതവും ബഡ്‌സ് സ്കൂൾ അധ്യാപിക സുനിത നന്ദിയും രേഖപ്പെടുത്തി. കുടുംബശ്രീ ഉദ്യോഗസ്ഥർ, സി.ഡി.എസ്. അംഗങ്ങൾ, രക്ഷിതാക്കൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു



