വളയംകുളം : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ആലങ്കോട് പഞ്ചായത്ത് സ്വതന്ത്ര കർഷക സംഘത്തിന്റെ നേതൃത്വത്തിൽ വളയംകുളം എം.വി.എം. ഹയർ സെക്കൻഡറി സ്കൂളിൽ വൃക്ഷത്തൈ നടൽ സംഘടിപ്പിച്ചു.
പി.പി. യൂസഫലി വൃക്ഷത്തൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ഷാനവാസ് വട്ടത്തൂർ അധ്യക്ഷത വഹിച്ചു. ഹമീദ് എൻ. കോക്കൂർ, ടി.വി. അബ്ദുറഹ്മാൻ, വി.വി. സലീം, പി.ഐ. മുജീബ് റഹ്മാൻ, പ്രിൻസിപ്പൽ അബ്ദുൽ റഷീദ് കരിങ്കപ്പാറ, വൈസ് പ്രിൻസിപ്പൽ കവിത ടി.വി., മാനു ചുള്ളിയിൽ, എ.വി. അബ്ദുറു, അഷറഫ് കോർപ്പുള്ളി, സതി രാജൻ എന്നിവർ പ്രസംഗിച്ചു.
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിദ്യാർഥികൾക്കും പൊതുസമൂഹത്തിനും ബോധ്യപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. സ്കൂൾ പരിസരത്ത് വിവിധ ഇനം ഫല-തണൽ വൃക്ഷത്തൈകൾ നട്ടു. .



