തൃശൂരിൽ ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു.


 തൃശൂരിൽ ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. അരിമ്പൂർ കൈപ്പിള്ളി സ്വദേശി സജോഷ് (42) ആണ് മരിച്ചത്.


ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ തൃശൂർ ഇക്കണ്ട വാര്യർ റോഡിലാണ് അപകടം. എതിർ ദിശയിൽ വന്ന ലോറി ബൈക്കിൽ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ സജോഷ് മരിച്ചു.

പോലീസ് ഇൻക്വിസ്റ്റ് നടത്തി.

Post a Comment

Previous Post Next Post