സ്വകാര്യത ലംഘിക്കുന്ന വീഡിയോ പകർത്തി പ്രചരിപ്പിക്കുന്ന മൊബൈൽ പാപ്പരാസികൾക്ക് മുന്നറിയിപ്പുമായി ഫാത്തിമ തഹ്ലിയ എംഎൽഎ. ​


 സ്വകാര്യത ലംഘിക്കുന്ന വീഡിയോ പകർത്തി പ്രചരിപ്പിക്കുന്ന മൊബൈൽ പാപ്പരാസികൾക്ക് മുന്നറിയിപ്പുമായി ഫാത്തിമ തഹ്ലിയ എംഎൽഎ. ​മാധ്യമങ്ങളെന്ന വ്യാജേന എത്തി സ്വകാര്യത ലംഘിക്കുന്നു. ​തിരിച്ചറിയൽ അടയാളങ്ങളില്ലാതെ എത്തി ദൃശ്യങ്ങൾ പകർത്തുന്നു. സ്വാഭാവിക ഇടപെടലുകളും സംഭാഷണങ്ങളും വളച്ചൊടിച്ച് പ്രചരിപ്പിക്കുന്നു.


​ഇത്തരം ചാനലുകൾ തന്റെ പി.ആർ പ്രവർത്തനങ്ങളുടെ ഭാഗമല്ലെന്ന് ഫാത്തിമ തഹ്‌ലിയ പറഞ്ഞു. മൊബൈലുമായി വന്ന് സ്വകാര്യ ഇടങ്ങളിലേക്ക് അതിക്രമിച്ച് കടക്കുന്നത് അംഗീകരിക്കില്ല. ഇത് തന്റെയും കൂടെയുള്ളവരുടെയും സ്വകാര്യതയിലേക്കുള്ള അതിക്രമം. ​പാപ്പരാസി രീതി തുടർന്നാൽ നിയമനടപടി സ്വീകരിക്കുമെന്നും ഫാത്തിമ തഹ്‌ലിയ വ്യക്തമാക്കി.

Post a Comment

Previous Post Next Post