കറുകപൂത്തൂരിൽ കലാശ്രീ കലാമണ്ഡലം വാസുദേവൻ്റെ പ്രഥമ അനുസ്‌മരണ സമ്മേളനവും ഇദ്ദേഹത്തിൻ്റെ സ്മരണ നിലനിർത്തുന്നതിനായി കലാമണ്ഡലം വാസുദേവൻ മെമ്മോറിയൽ സൊസൈറ്റി ഏർപ്പെടുത്തിയ പുരസ്‌കാര സമർപ്പണവും നടത്തി


 കറുകപൂത്തൂരിൽ കലാശ്രീ കലാമണ്ഡലം വാസുദേവൻ്റെ പ്രഥമ അനുസ്‌മരണ സമ്മേളനവും ഇദ്ദേഹത്തിൻ്റെ സ്മരണ നിലനിർത്തുന്നതിനായി കലാമണ്ഡലം വാസുദേവൻ മെമ്മോറിയൽ സൊസൈറ്റി ഏർപ്പെടുത്തിയ പുരസ്‌കാര സമർപ്പണവും നടത്തി. കറുകപുത്തൂർ ഇ.വി.എസ് . കമ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച ചടങ്ങ് പ്രമുഖ തോൽപ്പാവകൂത്ത് കലാകാരൻ കെ.കെ.രാമചന്ദ്ര പുലവർ ഉദ്ഘാടനം ചെയ്തു.

തിരുമിറ്റക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. വിബിലേഷ് അധ്യക്ഷനായി.

പുരസ്‌കാര ജേതാവ് കലാമണ്ഡലം മോഹന കൃഷ്ണന് കെ.കെ. രാമചന്ദ്ര പുലവർ 

10,000 രൂപയും പ്രശസ്‌തി പത്രവും , ഫലകവും ഉപഹാരവുമാണ് പുരസ്‌കാരമായി സമ്മാനിച്ചു


തൃശ്ശൂർ ഗവ. ട്രെയിനിങ് കോളേജിലെ മുൻ

സംസ്‌കൃത വിഭാഗം മേധാവി ഡോ. ഇ. എൻ ഉണ്ണികൃഷ്ണൻ അനുസ്‌മരണ പ്രഭാഷണം നടത്തി.



തുള്ളൽ ആചാര്യൻ കലാമണ്ഡലം ഗോപിനാഥ പ്രദ ഗുരുവന്ദനം നടത്തി.



ക്ഷേത്രകലാ സംഘം ജന.സെക്രട്ടറി കെ. ചന്ദ്രൻ , നടി രമാദേവി,

 കൂടിയാട്ടം കലാകാരി ഉഷാനങ്ങ്യാർ, മാധ്യമപ്രവർത്തകൻ സി.മൂസ പെരിങ്ങോട്, പുന്നശ്ശേരി പരമേശ്വരൻ, കെ.കരുണാകരനുണ്ണി, കലാമണ്ഡലം ചന്ദ്രൻ , നടി വത്സലാ അന്തർജനം, ടി.പി. സലാം, കെ. രാധാകൃഷ്ണൻ,ഗിരിജാവാസുദേവൻ, പഞ്ചായത്തംഗം എ.വി.വിനോദ് , ടി. രാജീവ്, ശ്രീകൃഷ്‌ണപുരം മോഹനൻ, വൈശാഖ് വാസുദേവൻ എന്നിവർ സംസാരിച്ചു.

പ്രഥമ പുരസ്കാരം നേടിയ കലാമണ്ഡലം മോഹനകൃഷ്ണൻ

അവാർഡ് തുക വാസുദേവൻ സ്മാരക ട്രസ്റ്റിൻ്റെ പ്രവർത്തനങ്ങൾക്കായി സംഭാവന നൽകി.

Post a Comment

Previous Post Next Post