പെങ്ങാമുക്ക് സെന്റ് പീറ്റേഴ്‌സ് & സെന്റ് പോൾസ് യാക്കോബായ സുറിയാനി പഴയ പള്ളിയിലെ മോർ യാക്കോബ് മ്ഫസ്ക്കോ യൂത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജൂൺ 1 ന് പെങ്ങാമുക്ക് ഗവൺമെന്റ് എൽ.പി സ്കൂളിലെ വിദ്യാർഥികൾക്ക് സൗജന്യ പഠന കിറ്റ് വിതരണം ചെയ്തു. നഴ്സറി വിദ്യാർഥികൾക്കുള്ള പഠന കിറ്റിന്റെ വിതരണ ഉദ്ഘാടനം കാട്ടകാമ്പാൽ പഞ്ചായത്തംഗം സി കെ സന്ദാനന്ദൻ മാസ്റ്റർ നിർവഹിച്ചു. എൽ.പി വിദ്യാർഥികൾക്കുള്ള പഠന കിറ്റിന്റെ വിതരണ ഉദ്ഘാടനം വികാരി ഫാ. ഡിൽജോ ഏലിയാസ് കൂരൻ നിർവഹിച്ചു. പള്ളിയുടെ കീഴിലുള്ള മോർ ഇഗ്‌നാത്തിയോസ് പ്രവാസി കുടുംബ യൂണിറ്റാണ് പഠനോപകരണങ്ങൾ ബാഗ്, കുട, നോട്ട്ബുക്ക്, വാട്ടർ ബോട്ടിൽ, ബോക്സ്, പേന, പെൻസിൽ, സ്കെയിൽ, കട്ടർ, റബ്ബർ, നെയിം സ്ലിപ്, ക്രെയോൺ കളറിങ്ങ് ബുക്ക്, സ്ലെയിറ്റ് എന്നിവയടങ്ങിയ സ്കൂൾ കിറ്റ് സ്പോൺസർ ചെയ്തത്.