ചങ്ങരംകുളം:മൂക്കുതല വടക്കുമുറി യു.എ.എം.ജി എൽ.പി സ്‌കൂൾ പുതിയ അധ്യയന വർഷത്തെ പ്രവേശനോത്സവം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.
വാർഡ് മെമ്പർ ടി. പരമേശ്വരൻ ഉദ്ഘാടനം നിർവഹിച്ചു.
പി.ടി.എ പ്രസിഡന്റ് എം.കെ. സൈഫുദീൻ, എസ്.എം.സി ചെയർമാൻ പി. ഇസ്മായിൽ, ഹെഡ്മാസ്റ്റർ കെ.വി. പ്രഷീദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
അധ്യാപകരായ സി.വി. ജെസ്സി, എം. മഞ്ജു, പി.എം. അബ്ദുൾ നാസർ, സി.എൻ. സന്ധ്യ, യു.കെ. സിജ, സതീഷ് നരണിപ്പുഴ എന്നിവരും ഇന്ദിരാജി ക്ലബ്ബ്, യുവചേതന ക്ലബ്ബ് പ്രതിനിധികളും ആശംസകൾ നേർന്നു.
പ്രവേശനോത്സവത്തിന്റെ ഭാഗമായി നവാഗതരായ വിദ്യാർത്ഥികൾക്ക് സ്കൂൾ ബാഗുകൾ, പഠനോപകരണങ്ങൾ, മധുരപലഹാരങ്ങൾ എന്നിവ വിതരണം ചെയ്തു. പൂർവവിദ്യാർത്ഥികൾ, നാട്ടുകാർ, വിവിധ ക്ലബ്ബ് അംഗങ്ങൾ, രക്ഷിതാക്കൾ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന നവാഗതർക്കായുള്ള വരവേൽപ്പ് ചടങ്ങ് നാടിന് ഉൽസവ പ്രതീതിയായി



