ജൂലായ് 1 ഡോക്ടഴേസ് ദിനം; ഡോക്ടന്മാരുടെ സേവനത്തിന് ആദരവുമായി മോഡേൺ ഹയർ സെക്കൻഡറി സ്കൂൾ


 എടപ്പാൾ: ദേശീയ ഡോക്ടേഴ്സ് ഡേയുടെ ഭാഗമായി പോട്ടൂരിലെ മോഡേൺ ഹയർ സെക്കൻഡറി സ്കൂളിൽ ഡോക്ടർമാരുടെ സേവനത്തിന് ആദരമർപ്പിച്ച് പ്രത്യേക പരിപാടി സംഘടിപ്പിച്ചു.


 സ്കൂളിലെ കേരള ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് കബ്-ബുൾബുൾ ആൻ്റ്  ബണ്ണീസ് യൂണിറ്റിന്റെ നേതൃത്വത്തിൽ

ഗവ. ആയുർവേദ ഡിസ്പെൻസറി, കാലടിയിലെ സീനിയർ മെഡിക്കൽ ഓഫീസറായ ഡോ. ശ്രീജ റാണി ടി.യെ പൊന്നാട അണിയിച്ചും ഉപഹാരം നൽകിയും ആദരിച്ചു.


 ആരോഗ്യരംഗത്ത് അവർകാഴ്ചവെക്കുന്ന നിസ്വാർത്ഥ സേവനത്തിനും സമർപ്പണബോധത്തിനുമുള്ള അംഗീകാരമായാണ് ആദരവ് നൽകിയത്.


ചടങ്ങിൽ വിദ്യാർഥികൾ ഡോക്ടർക്ക് ആശംസകൾ നേർന്ന് സ്നേഹോപഹാരവും കൈമാറി. ആരോഗ്യ പ്രവർത്തകരുടെ സേവനത്തിന്റെ മഹത്വം പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയും സമൂഹത്തോടുള്ള ഉത്തരവാദിത്വബോധം വളർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് സംഘാടകർ പറഞ്ഞു.


സ്കൂൾ പ്രിൻസിപ്പൽ എ.വി. സുഭാഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ അബ്ദുൽ അസീസ് ആശംസകൾ നേർന്നു. കബ്-ബുൾബുൾ ആൻ്റ് ബണ്ണീസ് യൂണിറ്റ് ഭാരവാഹികൾ പരിപാടികൾക്ക് നേതൃത്വം നൽകി.

Post a Comment

Previous Post Next Post