ജില്ലാ സാഹിത്യോത്സവ്: സദർ മുഅല്ലിം സമ്മിറ്റ് സംഘടിപ്പിച്ചു

എടപ്പാൾ: ജൂലൈ 11, 12 തീയതികളിൽ നടക്കുന്ന എസ്.എസ്.എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സാഹിത്യോത്സവിന്റെ ഭാഗമായി സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ (എസ്.ജെ.എം) എടപ്പാൾ റെയിഞ്ചിന്റെ ആഭിമുഖ്യത്തിൽ മേഖലാ മദ്റസകളിലെ പ്രധാനാധ്യാപകരുടെ സംഗമമായ സദർ മുഅല്ലിം സമ്മിറ്റ് എടപ്പാൾ വി ഹബ്ബിൽ സംഘടിപ്പിച്ചു.


എസ്.ജെ.എം മലപ്പുറം വെസ്റ്റ് ജില്ലാ വൈസ് പ്രസിഡന്റ് വി.പി. അബ്ദുല്ലത്തീഫ് മുസ്ലിയാർ സംഗമം ഉദ്ഘാടനം ചെയ്തു. എസ്.ജെ.എം നന്നംമുക്ക് റെയിഞ്ച് പ്രസിഡന്റ് ബഷീർ സഖാഫി മാണൂർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.


എസ്.ജെ.എം എടപ്പാൾ റെയിഞ്ച് പ്രസിഡന്റ് അബ്ദുൽ ജലീൽ അഹ്സനി അധ്യക്ഷത വഹിച്ചു. എസ്.ജെ.എം എടപ്പാൾ റെയിഞ്ച് സെക്രട്ടറി അബ്ദുറഹീം സഖാഫി സ്വാഗതം ആശംസിച്ചു. കേരള മുസ്ലിം ജമാഅത്ത് എടപ്പാൾ സോൺ ജനറൽ സെക്രട്ടറി നൗഫൽ സഅദി വിഷയാവതരണം നടത്തി.


എസ്.എസ്.എഫ് മലപ്പുറം വെസ്റ്റ് ജില്ലാ ഫിനാൻസ് സെക്രട്ടറി റഫീഖ് അഹ്സനി, എസ്‌.വൈ‌.എസ് എടപ്പാൾ സോൺ പ്രസിഡന്റ് നജീബ് അഹ്സനി എന്നിവർ സംസാരിച്ചു. സൈഫുല്ല അദനി നന്ദി രേഖപ്പെടുത്തി.

 

Post a Comment

Previous Post Next Post