കൂറ്റനാട്: കേരള കർഷകസംഘം പാലക്കാട് ജില്ലാ സമ്മേളനം ഓഗസ്റ്റ് 10, 11 തീയതികളിൽ കൂറ്റനാട് വാവന്നൂർ ഗാമിയോ കൺവെൻഷൻ സെന്ററിൽ നടക്കും. സമ്മേളനത്തിന്റെ സംഘാടകസമിതി രൂപീകരണയോഗം കൂറ്റനാട് സംഗമം ഓഡിറ്റോറിയത്തിൽ സി.പി.എം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.
കേരള കർഷകസംഘം ജില്ലാ പ്രസിഡന്റ് കെ.ഡി. പ്രസേനൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ. രാജേന്ദ്രൻ, ജില്ലാ സെക്രട്ടറി എം.ആർ. മുരളി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജോസ് മാത്യുസ്, ശോഭന പ്രസാദ്, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി. മമ്മിക്കുട്ടി എം.എൽ.എ, ജില്ലാ കമ്മിറ്റി അംഗം വി.കെ. ചന്ദ്രൻ, സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് പി.എൻ. മോഹനൻ, സി.പി.എം ഏരിയ സെക്രട്ടറി ടി.പി. മുഹമ്മദ്, കർഷകസംഘം ഏരിയ സെക്രട്ടറി പി.കെ. ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.
സമ്മേളനത്തിന്റെ നടത്തിപ്പിനായി 501 അംഗ സംഘാടകസമിതി രൂപീകരിച്ചു. പി. മമ്മിക്കുട്ടി എം.എൽ.എ, വി.കെ. ചന്ദ്രൻ, പി.എൻ. മോഹനൻ എന്നിവർ രക്ഷാധികാരികളായും, ടി.പി. മുഹമ്മദ് ചെയർമാനായും, പി.കെ. ബാലചന്ദ്രൻ കൺവീനറായും തെരഞ്ഞെടുക്കപ്പെട്ടു. സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായി വിവിധ ഉപസമിതികൾക്കും രൂപം നൽകി.


