കോക്കൂർ സി.എച്ച് നഗറിൽ എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർഥികൾക്ക് വിദ്യാഭ്യാസ അവാർഡ് നൽകി


 കോക്കൂർ: കോക്കൂർ സി.എച്ച് നഗറിൽ എം.എം. കുഞ്ഞാലിൻ ഹാജി മെമ്മോറിയൽ എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാഭ്യാസ അവാർഡ് വിതരണം സംഘടിപ്പിച്ചു. ജില്ല മുസ്ലിം ലീഗ് ട്രഷറർ അഷറഫ് കൊക്കൂർ ഉദ്ഘാടനം ചെയ്തു അവാർഡ് വിതരണം നടത്തി. 

താനൂർ മുനിസിപ്പൽ ചെയർപേഴ്സൺ നെസ്‌ല ബഷീർ മുഖ്യപ്രഭാഷണം നടത്തി.

എം.കെ. അൻവർ അധ്യക്ഷത വഹിച്ചു. 

ആസിയ ഇബ്രാഹിം, വി.കെ. ആയിഷ, അസ്ഹർ പെരുമുക്ക്, പി.എം. നൂറുദ്ദീൻ, മൈമൂന ഫാറൂഖ്, സതി രാജൻ, ശരീഫ് ആണ്ടനാടത്ത് എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post