തിരുവനന്തപുരം :മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ തിരുവനന്തപുരം മേഖലയുടെ മെത്രാപ്പൊലീത്തയായി നിയമിതനായ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പൊലീത്തയുടെ സുന്ത്രോണീസോ ശുശ്രൂഷയും, പൊതുസ്വീകരണവും ജൂലൈ 15 ചൊവ്വാഴ്ച സെക്രട്ടറിയേറ്റിന് സമീപമുള്ള പുന്നൻ റോഡ് സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സിംഹാസന കത്തീഡ്രലിൽ നടക്കും.
ശ്രേഷ്ഠ കാതോലിക്കായും, മലങ്കര മെത്രാപ്പൊലീത്തായുമായ ആബൂൻ മോർ ബസേലിയോസ് ജോസഫ് ഒന്നാമൻ ബാവയുടെ പ്രധാന കാർമികത്വത്തിലായിരിക്കും സുന്ത്രോണീസോ ശുശ്രൂഷകൾ നടക്കുക. തുടർന്ന് നടക്കുന്ന പൊതുസ്വീകരണ സമ്മേളനത്തിൽ കേരള മുഖ്യമന്ത്രി, നിയമസഭാ സ്പീക്കർ, മന്ത്രിമാർ, യാക്കോബായ സുറിയാനി സഭയിലെയും,ഇതര ക്രൈസ്തവ സഭകളിലെയും മെത്രാപ്പൊലീത്തമാർ, വൈദികർ, സന്യസ്തർ, വിവിധ മത, രാഷ്ട്രീയ, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ എന്നിവർ പങ്കെടുക്കും.


