എം.വി. യൂസഫ് മാസ്റ്റർ പുരസ്കാരം ഇബ്രാഹിം മൂതുരിന് സമർപ്പിച്ചു.


 ​എടപ്പാൾ: പ്രമുഖ വിദ്യാഭ്യാസ-സാമൂഹ്യ പ്രവർത്തകനായിരുന്ന അന്തരിച്ച എം.വി. യൂസഫ് മാസ്റ്ററുടെ നാമധേയത്തിലുള്ള രണ്ടാമത് പുരസ്‌കാരം പൂക്കര ത്തറ ദാറുൽ ഹിദായ സ്‌കൂളിൽ പ്രൗഢമായ സദസ്സിൽ വിദ്യാഭ്യാസമന്ത്രി അഡ്വ. എൻ ഷംസുദ്ദീൻ ഇബ്രാഹിം മൂതുരിന് സമർപ്പിച്ചു. സ്വാഗം സംഘം ചെയർമാൻ പിവി മുഹമ്മത് മൗലവി അദ്ധ്യക്ഷതവഹിച്ചു .10,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ഇബ്രാഹീം മൂതൂരിന് അഡ്വ . വിഎസ് ജോയ് എംഎൽഎ അവാർഡ് നല്കി. അഷ്റഫ് കോക്കൂർ പൊന്നാട അണിയിച്ചു.വിദ്യാഭ്യാസ, സാമൂഹ്യ രംഗങ്ങളിലെ സമഗ്ര സംഭാവന മുൻനിർത്തിയാണ് പുരസ്കാരം . വിദ്യാഭ്യാസ രംഗത്ത്മികവ് പുലർത്തിയ വ്യക്തികൾക്കും എസ് എസ് എൽ സി പരീക്ഷകളിൽ മികവ് പുലർത്തിയ വിദ്യാർത്ഥികൾക്കും മറ്റും മന്ത്രി ഉപഹാര നല്കി.

 തിരൂർ സബ് കളക്ടർ ദിലീപ് കൈനിക്കര , കെകെ എസ് തങ്ങൾ, സലാവുദ്ധീൻ, ടി പി ഹൈദരലി , പത്തിൽ അഷ്റഫ് , ചുള്ളിയിൽ രവീന്ദ്രൻ ,സുരേഷ് പൊൽ പ്പാക്കര, അടാട്ട് വാസു, പ്രകാശ്, ഡോ. ഗോപിനാഥൻ, പി കെ എ മജീദ്, അനീസ്, റഫീക്ക്, മുജീബ് പുളക്കൽ, കെടി ബാവ ഹാജി, ബെൻഷടീച്ചർ,അഷറഫ്,പി. കുഞ്ഞിപ്പഹാജി,അബ്ദുസലാം പി. സുലൈമാൻ. ടി, സിദ്ദിക്ക് മുസ്ല്യാർ, എം.വി ജലീൽ, സൈദ് ഹാജി, ഡോ. ഗോപിനാഥ്. പ്രസംഗിച്ചു.

Post a Comment

Previous Post Next Post