ദേശമംഗലം ഗ്രാമപഞ്ചായത്തിലെ വറവട്ടൂർ വരമംഗലത്ത് വീട്ടിൽ നാസറിന്റെ മകൾ ഹസ്‌ന (19)യാണ് മരിച്ചത്. വരവൂർ ഗ്രാമപഞ്ചായത്തിലെ വിലക്കാട് പോസ്റ്റ് ഓഫീസിന് സമീപം നടുവട്ടം റോഡിലെ തറയിൽ വീട്ടിൽ ഹൈദ്രോസിന്റെ വീട്ടിലേക്ക് വിരുന്നിനെത്തിയതായിരുന്നു ഹസ്‌ന.
ഞായറാഴ്ച വൈകിട്ട് വീടിനോട് ചേർന്നുള്ള കുളത്തിൽ കുളിക്കാനിറങ്ങിയ മൂന്ന് യുവതികളാണ് അപകടത്തിൽപ്പെട്ടത്. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ രണ്ടുപേരെ രക്ഷപ്പെടുത്തിയെങ്കിലും ഹസ്‌നയെ കാണാതാവുകയായിരുന്നു.
തുടർന്ന് സ്ഥലത്തെത്തിയ എരുമപ്പെട്ടി പോലീസും അഗ്നിരക്ഷാസേനയും നടത്തിയ തിരച്ചിലിൽ രാത്രി 8.30ഓടെ ഹസ്‌നയെ കുളത്തിൽ നിന്ന് കണ്ടെത്തി. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് അധികൃതർ അറിയിച്ചു.
ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി
സംഭവവിവരമറിഞ്ഞ് തഹസിൽദാർ, വില്ലേജ് ഓഫീസർ, വരവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.ബി. കണ്ണൻ എന്നിവരും മറ്റ് ജനപ്രതിനിധികളും സ്ഥലത്തെത്തി.


