എരുമപ്പെട്ടി കാഞ്ഞിരക്കോട് നിയന്ത്രണം വിട്ട ആംബുലൻസ് സൂചന ബോർഡിലേക്ക് ഇടിച്ചുകയറി അപകടം; ഒരാൾക്ക് പരിക്ക്

 

രോഗിയുമായി സഞ്ചരിച്ചിരുന്ന ആംബുലൻസ് നിയന്ത്രണം വിട്ട് റോഡരുകിലെ സൂചന ബോർഡിലിട് ഒരാൾക്ക് പരിക്ക് പറ്റി.


ഇന്ന് വൈകീട്ട് 3 മണിയോടെ വടക്കാഞ്ചേരി-കുന്നംകുളം സംസ്ഥാന പാതയിൽ കാഞ്ഞിരക്കോട് വളവിലാണ് അപകടമുണ്ടായത്.

 വരവൂരിൽ നിന്നും കുഴഞ്ഞുവീണ രോഗിയുമായി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആരോഗ്യ വകുപ്പിന്റെ 108 ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്.


എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട് സമീപത്തെ സൂചന ബോർഡിലിടിച്ച് കയറുകയായിരുന്നു. ഡ്രൈവർ ഉൾപ്പെടെ അഞ്ച് പേരാണ് ആംബുലൻസിൽ ഉണ്ടായിരുന്നു. രോഗക്കൊപ്പം ഉണ്ടായിരുന്ന ഒരു സ്ത്രീക്കാണ് പരിക്ക് പറ്റിയത്.

ഇവരേയും ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിയെയും വടക്കാഞ്ചേരി ആക്ട്സ് ആംബുലൻസ് പ്രവർത്തകർ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് സംസ്ഥാനപാതയിൽ ഗതാഗതക്കുരുക്കുണ്ടായി. വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. അപകടത്തിൽ പെട്ട ആംബുലൻസിന്റെ 

നാല് ടയറുകളും തേയ്മാനം സംഭവിച്ച് ഗ്രിപ്പില്ലാത്ത അവസ്ഥയിലാണ്.

Post a Comment

Previous Post Next Post