തൃത്താല ഹൈസ്‌കൂൾ 1978 എസ്.എസ്.എൽ.സി 10 എച്ച് ബാച്ചിന്റെ പുനഃസംഗമം സംഘടിപ്പിച്ചു


 കൂറ്റനാട്: തൃത്താല ഹൈസ്‌കൂളിലെ 1978 എസ്.എസ്.എൽ.സി. ബാച്ചിലെ 10 എച്ച് ഡിവിഷൻ വിദ്യാർഥികളുടെ പുനഃസംഗമം കൂറ്റനാട് കെ.ആർ. ബേക്കറി ഹാളിൽ സംഘടിപ്പിച്ചു.മുൻ ഹെഡ്മ‌ാസ്റ്ററും അന്നത്തെ ക്ലാസ് അധ്യാപകനുമായിരുന്ന വി. രാജഗോപാലനുണ്ണി സംഗമം ഉദ്ഘാടനം ചെയ്തു. മുൻ ഹെഡ്മാസ്റ്റർ പി.വി. സേതുമാധവൻ, പൂർവവിദ്യാർഥികളായ പി.ടി. രവീന്ദ്രനാഥൻ, എം.വി. വിജയൻ, കെ.പി. ശശിധരൻ, സി.പി. സുജാത, സി.ആർ. കാർത്ത്യായനി ദേവി, വി.വി. അംബുജം എന്നിവർ സംസാരിച്ചു.


ചടങ്ങിൽ പൂർവാധ്യാപകരെ പൊന്നാട അണിയിച്ച് ആദരിച്ചു. തുടർന്ന് കേക്ക് മുറിച്ച് പഴയ ഓർമകൾ പങ്കുവെക്കുകയും വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.

Post a Comment

Previous Post Next Post