തൃത്താല (പറക്കുളം) ജി.എം.ആർ.എസ് വിജയോത്സവം 2026 ആഘോഷിച്ചു.


 പറക്കുളം ;ജി.എം.ആർ.എസ് തൃത്താലയിൽ വിജയോത്സവം 2026 ആഘോഷിച്ചു. ചെണ്ടമേളത്തോടെയും എസ്.പി.സി കേഡറ്റുകളുടെ സല്യൂട്ടോടെയുമാണ് അതിഥികളെ വരവേറ്റത്. കേരള  പട്ടികജാതി, പട്ടികവർഗ്ഗ, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ. എ. തുളസി ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. തൃത്താല എം.എൽ.എ വി.ടി. ബൽറാം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ രശ്മി ശശികുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.


ജില്ലാ പഞ്ചായത്ത് അംഗം ടി. കെ. സുനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ. പി. ഗോപാലകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് അംഗം  സ്മിത കെ., പ്രധാനധ്യാപിക രജിത വി.കെ., പി.ടി.എ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കെ.പി., പി.ടി.എ വൈസ് പ്രസിഡന്റ് സജീവൻ എൻ., എസ്.എം.സി ചെയർമാൻ വിജയൻ പി., മദർ പി.ടി.എ പ്രസിഡന്റ് ബിനിത ജേക്കബ്, റിട്ട. സുപ്രണ്ട് പി. ജെ. ജേക്കബ്, എച്ച്.എസ്.എസ് സ്റ്റാഫ് സെക്രട്ടറി കൃഷ്ണകുമാർ, എച്ച്.എസ് സ്റ്റാഫ് സെക്രട്ടറി റിബേഷ് എം. എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post