ഓണം ഫെസ്റ്റ് വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്നതിനായുള്ള ഒരുക്കങ്ങൾ വിലയിരുത്തുകയും വിവിധ സബ് കമ്മിറ്റികൾക്ക് രൂപം നൽകുകയും ചെയ്യുന്നതാണ് യോഗത്തിന്റെ പ്രധാന ലക്ഷ്യം.
ഓണം ഫെസ്റ്റിന്റെ ഭാഗമായി മുപ്പതിലധികം സ്റ്റാളുകളുള്ള ഉൽപ്പന്ന വിപണന മേള സംഘടിപ്പിക്കും. പൂക്കള മത്സരം, വയോജന കലാമേള, വനിതാ കലാമേള, അങ്കണവാടി കലാമേള എന്നിവയും നടക്കും.
സിനിമാറ്റിക് ഡാൻസ്, നാടൻപാട്ട്, തിരുവാതിരക്കളി, ചവിട്ടുകളി, ഒപ്പന, കോൽക്കളി, ഗ്രൂപ്പ് ഡാൻസ്, വീരനാട്യം തുടങ്ങി വൈവിധ്യമാർന്ന കലാപരിപാടികളും എല്ലാ വൈകുന്നേരങ്ങളിലും പ്രമുഖ ട്രൂപ്പുകൾ അണിനിരക്കുന്ന സാംസ്കാരിക സന്ധ്യകളും ഫ്യൂഷൻ പരിപാടികളും ഓണം ഫെസ്റ്റിന്റെ ഭാഗമായി അരങ്ങേറും.
വിവിധ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തികളെ ചടങ്ങിൽ ആദരിക്കുമെന്നും, തൃത്താലയുടെ സാംസ്കാരിക കൂട്ടായ്മയായി ഓണം ഫെസ്റ്റ് മാറുന്നതിനായി എല്ലാവരുടെയും സഹകരണവും സജീവ പങ്കാളിത്തവും അഭ്യർഥിക്കുന്നതായി സംഘാടകർ അറിയിച്ചു.


