കൂറ്റനാട്: കറുകപുത്തൂർ ഇട്ടോണത്ത് നിർധനരായ കുടുംബങ്ങൾക്കായി പീപ്പിൾസ് ഫൗണ്ടേഷനും ബൈത്തുസ്സക്കാത്ത് കേരളയും ചേർന്ന് നിർമ്മിക്കുന്ന 10 വീടുകൾ ഉൾക്കൊള്ളുന്ന പീപ്പിൾസ് വില്ലേജ് പദ്ധതിയുടെ നിർമാണോദ്ഘാടനം ഞായറാഴ്ച നടക്കും
രാവിലെ 9.30 ന് വി.ടി ബൽറാം എംഎൽഎ ഉദ്ഘാടനം നിർവഹിക്കും.
ബൈത്തുസ്സക്കാത്ത് കേരള ചെയർമാൻ ഷെയ്ഖ് മുഹമ്മദ് കാരക്കുന്ന്, പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ പി.ഐ നൗഷാദ്, ജമാഅത്തെ ഇസ്‌ലാമി പാലക്കാട് ജില്ല പ്രസിഡണ്ട് കളത്തിൽ ഫാറൂഖ്, നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.പി വിബിലേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.ആർ കുഞ്ഞുണ്ണി തുടങ്ങി ജനപ്രതിനിധികളും പൗരപ്രമുഖരും ചടങ്ങിൽ സംബന്ധിക്കും.


