പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് തരംമാറ്റുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂലൈ 20 വരെ നീട്ടി. ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത വെള്ള, നീല റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കാണ് പി.എച്ച്.എച്ച് വിഭാഗം അഥവാ പിങ്ക് കാര്‍ഡിലേക്ക് മാറാന്‍ അവസരം ലഭിക്കുന്നത്.
അര്‍ഹതയുള്ള മുന്‍ഗണനേതര റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ബന്ധപ്പെട്ട രേഖകള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കാം. അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ ecitizen.civilsupplieskerala.gov.in എന്ന സിറ്റിസണ്‍ ലോഗിന്‍ പോര്‍ട്ടല്‍ മുഖേനയോ ഓണ്‍ലൈനായി അപേക്ഷ നല്‍കാം എന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
സംസ്ഥാനത്ത് ഭക്ഷ്യധാന്യ വിതരണ സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് റേഷന്‍ കാര്‍ഡ് പുനഃപരിശോധനയും തരംമാറ്റവും നടത്തുന്നത്. നിലവില്‍ പൊതുവിഭാഗത്തിലുള്ളതും എന്നാല്‍ മുന്‍ഗണനാ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുള്ളതുമായ കുടുംബങ്ങള്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.


