മലക്കപ്പാറയിൽ വ്യൂ പോയിന്റിൽ നിന്ന് 30 അടി താഴ്ചയിലേക്ക് വീണ വിനോദസഞ്ചാരിയെ അതിസാഹസികമായി രക്ഷപ്പെടുത്തി പൊലീസ്


 മലക്കപ്പാറ: അതിർത്തി മേഖലയായ മലക്കപ്പാറ തോട്ടാപുര വ്യൂ പോയിന്റിൽ നിന്നും നിയന്ത്രണം വിട്ട് 30 അടി താഴ്ചയിലുള്ള കൊക്കയിലേക്ക് വീണ വിനോദസഞ്ചാരിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി. മലക്കപ്പാറ പൊലീസിന്റെയും വനംവകുപ്പിന്റെയും ഒരു ടൂറിസ്റ്റ് ബസ് ഡ്രൈവറുടെയും അതിസാഹസികമായ ഇടപെടലാണ് മലയോര മേഖലയിൽ വലിയൊരു ദുരന്തം ഒഴിവാക്കിയത്. മണിക്കൂറുകൾ നീണ്ട ദുഷ്കരമായ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് വിനോദസഞ്ചാരിയെ സുരക്ഷിതമായി മുകളിലെത്തിച്ചത്.ബുധനാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് സംഭവം. മുള്ളശ്ശേരി പഞ്ചായത്തിലെ പെരുവള്ളൂർ ദേശം കാരമക്കൽ വീട്ടിൽ അർജുൻ (55) ആണ് വ്യൂ പോയിന്റിൽ നിന്ന് കാഴ്ചകൾ കാണുന്നതിനിടെ അബദ്ധത്തിൽ കാൽ വഴുതി കൊക്കയിലേക്ക് വീണത്. അഗാധമായ ഗർത്തത്തിലേക്ക് വീണ അർജുന്റെ നിലവിളി കേട്ടതോടെ സമീപത്തുണ്ടായിരുന്ന മറ്റ് സന്ദർശകർ മലക്കപ്പാറ പൊലീസിലും വനംവകുപ്പിലും വിവരമറിയിക്കുകയായിരുന്നു.

Post a Comment

Previous Post Next Post