വി .പി ആതൻകുട്ടി 39-ാം ചരമ വാർഷികം ആചരിച്ചു.

കൂറ്റനാട്:സിപിഐ എം തൃത്താല ഏരിയ കമ്മിറ്റിയംഗവും ,തൊഴിലാളി സംഘടനകളുടെ നേതാവുമായിരുന്ന വി പി ആതൻകുട്ടിയുടെ 39-ാം ചരമവാർഷികം ആചരിച്ചു. സിപിഐ എം ഏരിയ കമ്മിറ്റി നേതൃത്വത്തിൽ തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടത്തിയ അനുസ്മരണ സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. ഏരിയയിലെ എസ് എസ് എൽ സി, പ്ലസ് ടു ഉന്നത വിജയികളെ ജില്ലാ സെക്രട്ടേറിയേറ്റംഗം പി മമ്മിക്കുട്ടി എംഎൽഎ അനുമോദിച്ചു. ഏരിയ കമ്മറ്റിയംഗം പി ആർ കുഞ്ഞുണ്ണി അധ്യക്ഷനായി. ജില്ല കമ്മറ്റിയംഗം വി കെ ചന്ദ്രൻ ,ഏരിയ സെക്രട്ടറി ടി പി മുഹമ്മദ്, ഏരിയ കമ്മറ്റിയംഗം വി പി റജീന എന്നിവർ സംസാരിച്ചു. പട്ടാമ്പി ഓക്സിജൻ ഗ്രൂപ്പ് ഒരു വിദ്യാർഥിക്ക് ലാപ്പ്ടോപ്പ് വിതരണവും നടത്തി

Post a Comment

Previous Post Next Post