എരുമപ്പെട്ടിയിൽ തനിച്ച് താമസിക്കുന്ന 80 കാരിയുടെ സ്വർണ്ണ മാല കവർന്ന സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.


 എരുമപ്പെട്ടിയിൽ തനിച്ച് താമസിക്കുന്ന 80 കാരിയുടെ സ്വർണ്ണ മാല കവർന്ന സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എരുമപ്പെട്ടി സ്വദേശിയായ എലിക്കോടൻപറമ്പിൽ ദിൽജിത്ത് (36)ആണ് പിടിയിലായത്. കരിയന്നൂർ അണ്ടേക്കാട്ട് പീടികയിൽ ബീവാത്തുവിൻ്റെ മൂന്ന് പവ്വൻ തൂക്കം വരുന്ന മാലയാണ് യുവാവ് കവർന്നത്. കഴിഞ്ഞ 12-ാം തിയ്യതിയാണ് കവർച്ച നടന്നത്. പകൽ സമയത്ത് വീട്ടിലേക്ക് കയറിയ മോഷ്‌ടാവ് കട്ടിലിൽ കിടക്കുകയായിരുന്ന ബീവാത്തുവിന്റെ കഴുത്തിൽ പിടിച്ച് മാല ഊരിയെടുക്കുകയായിരുന്നു. കയ്യിലെ മോതിരവും ഊരിയെടുക്കുവാൻ ശ്രമിച്ചു. പിടിവലിയിൽ മോഷ്‌ടാവ് ബീവാത്തുവിന്റെ കൈ പിടിച്ച് തിരിച്ചതിനെ തുടർന്ന് വിരലുകൾക്ക് പരിക്ക് പറ്റിയിട്ടുണ്ട്. മകൻ മരിച്ചതിനുശേഷം ഇവർ തനിച്ചാണ് താമസിക്കുന്നത്.. പ്രദേശത്തെ വീടുകളിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി ദിവസങ്ങൾക്കുള്ളിൽ പിടിയിലായത്

Post a Comment

Previous Post Next Post