ചൈതന്യ ലൈബ്രറിയിൽ വായനപക്ഷാചരണവും പി.എൻ. പണിക്കർ അനുസ്മരണവും നടത്തി


 ചാലിശ്ശേരി: പെരുമണ്ണൂർ ഇ.പി.എൻ.എൻ.എം.എം. ചൈതന്യ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായനപക്ഷാചരണവും പി.എൻ. പണിക്കർ അനുസ്മരണവും സംഘടിപ്പിച്ചു. സംസ്ഥാന മാധ്യമ പുരസ്‌കാര ജേതാവ് സി. മൂസ പെരിങ്ങോട് പരിപാടി ഉദ്ഘാടനം ചെയ്തു.


വായനാസംസ്കാരം പുതുതലമുറയിലേക്ക് പകരേണ്ടത് സമൂഹത്തിന്റെ കൂട്ടുത്തരവാദിത്തമാണെന്നും, പി.എൻ. പണിക്കർ ഉയർത്തിപ്പിടിച്ച ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ മൂല്യങ്ങൾ ഇന്നും ഏറെ പ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു.


കുട്ടികളിൽ വായനാശീലം വളർത്തുകയും പുസ്തകങ്ങളുമായി കൂടുതൽ അടുപ്പം സൃഷ്ടിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി. എസ്.ആർ.വി. എൽ.പി. സ്കൂളിലെ വിദ്യാർത്ഥികൾ ചൈതന്യ ലൈബ്രറി സന്ദർശിച്ച് വിവിധ പുസ്തകങ്ങൾ പരിചയപ്പെടുകയും ലൈബ്രറിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്തു. കുട്ടികൾക്ക് വായനയുടെ ലോകം നേരിട്ട് അനുഭവിക്കാൻ അവസരമൊരുക്കിയ സന്ദർശനം ശ്രദ്ധേയമായി.


ചൈതന്യ ലൈബ്രറി പ്രസിഡന്റ് ഡോ. ഇ.എൻ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന മാധ്യമ പുരസ്‌കാര ജേതാവായ സി. മൂസ പെരിങ്ങോടിനെ പ്രധാനാധ്യാപിക ഷിജിമോൾ പൊന്നാട അണിയിച്ച് ആദരിച്ചു. അധ്യാപിക നയന, ലൈബ്രേറിയൻ സുനിത, അസിസ്റ്റന്റ് ലൈബ്രേറിയൻ സുധ എന്നിവർ സംസാരിച്ചു. 


വിദ്യാർത്ഥികൾക്ക് ലൈബ്രറി പ്രവർത്തകർ മധുരം വിതരണവും നടത്തി

Post a Comment

Previous Post Next Post